spot_imgspot_imgspot_img

ഷോപ്പിങ് മാളിൽ ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു

Date:

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഷോപ്പിങ് മാളിൽ ആക്രമണം. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇതിൽ ഒരു പ്രതിയും ഉൾപ്പെടുന്നു. സിഡ്‌നിയിലെ ബോണ്ടി ജംഗ്ഷനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെൻ്ററിലാണ് ആക്രമണം നടന്നത്.

കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന ആളുകളെ കുത്തുകയായിരുന്നു. അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.

കുത്തേറ്റവരിൽ ഒരു കൈക്കുഞ്ഞുൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. മാളിൽ നടന്നത് ഭീകരാക്രമണമാണെന്നാണ് സൂചന. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് ആക്രമണം ഉണ്ടായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp