spot_imgspot_img

എംടിയുടെ ക്ഷണം നിരസിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

Date:

കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ ക്ഷണം നിരസിച്ചതില്‍ ക്ഷമാപണവുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ആശാന്‍കവിതയെക്കുറിച്ച് പ്രഭാഷണം നടത്താന്‍ വേണ്ടിയാണ് എം ടി വാസുദേവൻ നായർ ബാലചന്ദ്രൻ ചുള്ളിക്കാടിനെ ക്ഷണിച്ചത്.

താൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് വ്യക്തമാക്കി. ചുള്ളിക്കാടിന്റെ സുഹൃത്ത് ഡോ തോമസ് കെ വി പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഇനിയൊരിക്കലും ആ പണി ചെയ്യില്ലെന്ന് തീരുമാനിച്ചെന്നും ചുള്ളിക്കാട് പറഞ്ഞു. കുറച്ചു നാളുകൾക്ക് മുൻപ് കേരള സാഹിത്യ അക്കാഡമിയിൽ പ്രഭാഷണം നടത്താൻ ക്ഷണിച്ചതും പ്രഭാഷണം നടത്തിയ തനിക്ക് പ്രതിഫലമായി നൽകിയത് വെറും 2400 രൂപയാണ് നൽകിയതെന്നും വണ്ടി കാശ് പോലും കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇതിനെതിരെയും അനുകൂലമായും നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇനി പ്രഭാഷണം നടത്താൻ പോകുന്നില്ലെന്ന് അദ്ദേഹം തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ആശാൻ കവിതയെക്കുറിച്ച് തുഞ്ചൻപറമ്പിൽ പ്രഭാഷണം നടത്താൻ എം ടിയുടെ നിർദേശപ്രകാരം വിളി വന്നപ്പോഴാണ് എം ടിയ്ക്ക് ക്ഷമാപണം നടത്തികൊണ്ട് അദ്ദേഹം ഇപ്പോൾ തീരുമാനം അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

. ചുള്ളിക്കാടിൻ്റെ ഒരു കത്ത്
എം.ടി.സാറും എന്റെ പ്രഭാഷണവും.
_______________________________
ബാലചന്ദ്രൻ ചുള്ളിക്കാട്
________________________
15 ഏപ്രിൽ 2024
ബാല്യം മുതൽ എം.ടി.വാസുദേവൻനായരുടെ വായനക്കാരനായിരുന്നു ഞാൻ.
1980 ൽ ഞാൻ ആലുവാ യു. സി.കോളേജിൽ പഠിക്കുമ്പോഴാണ്
ഒരു കവിയരങ്ങിലേക്കു ക്ഷണിച്ചുകൊണ്ട് എം.ടി. വാസുദേവൻനായരുടെ ഒരു കത്ത് എനിക്കു കിട്ടുന്നത്. അന്ന്
എം.ടി.സാറിനെ വ്യക്തിപരമായി പരിചയമില്ലാതിരുന്ന എന്നെ ആ ക്ഷണം വലിയ ഒരംഗീകാരമായി സന്തോഷിപ്പിച്ചു.
അന്നുമുതൽ സ്നേഹാദരപൂർണ്ണമായ വ്യക്തിബന്ധം അദ്ദേഹത്തോടു ഞാൻ പുലർത്തിപ്പോരുന്നു. ഞാൻ ‘മാഷേ’ എന്നാണ് അദ്ദേഹത്തെ വിളിക്കുക.
പിന്നീട് തുഞ്ചൻ പറമ്പിൽ സാഹിത്യപ്രഭാഷണങ്ങൾക്കായി അനേകം പ്രാവശ്യം
അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. അനേകം പ്രഭാഷണങ്ങൾ അവിടെ ഞാൻ നടത്തിയിട്ടുണ്ട്.
കുറച്ചുനാൾ മുമ്പ് അദ്ദേഹം എന്നെ വിളിച്ചു: “ഷേക്സ്പിയറെക്കുറിച്ച് ഒരു പ്രഭാഷണം ബാലൻ നടത്തണം.”
ഞാൻ വിനയപൂർവ്വം പറഞ്ഞു: ” അതിനു വേണ്ടത്ര അറിവും ആത്മവിശ്വാസവും എനിക്ക് ഇല്ല മാഷേ.”
അപ്പോൾ അദ്ദേഹം പറഞ്ഞു: “എന്നാൽ ആശാൻകവിതയെക്കുറിച്ച് ആയാലോ? “
“അതാവാം.”
ഞാൻ ഉൽസാഹത്തോടെ പറഞ്ഞു.
ഇന്ന് തുഞ്ചൻപറമ്പിൽ നിന്ന് ശ്രീകുമാർ വിളിച്ചുചോദിച്ചു:
” എം.ടി.സാർ പറഞ്ഞിരുന്ന ആ പ്രഭാഷണം നമുക്ക് എന്നു നടത്താം എന്ന് അദ്ദേഹം ചോദിക്കുന്നു.”
ഞാൻ ഇങ്ങനെ മറുപടി നൽകി:
“ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്നു തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം.
ഈയിടെ സമൂഹത്തിൽനിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്കു നയിച്ചത്.”
പ്രിയപ്പെട്ട എം.ടി.വാസുദേവവൻ നായർ, അങ്ങ് എന്നോടു സർവാത്മനാ ക്ഷമിക്കണം.
ഞാൻ കാർവാടകപോലും അർഹിക്കുന്നില്ല എന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യപ്രഭാഷകനായി വന്നുനിൽക്കാൻ ഇനിയൊരിക്കലും ഞാനില്ല.
.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു

തിരുവനന്തപുരം: മത്സ്യ തൊഴിലാളികൾ സംഘടിച്ചതോടെ മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു....

സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: "നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന...

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും....
Telegram
WhatsApp