spot_imgspot_imgspot_img

ട്രെയിനിൽ യുവാവിനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിതീകരണം

Date:

കോട്ടയം: ട്രെയിനിനുള്ളിൽ വെച്ച് യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിതീകരണം. ഗുരുവായൂർ-മധുര എക്സ്പ്രസിലാണ് സംഭവം നടന്നത്. മധുര സ്വദേശി കാർത്തി എന്ന യുവാവിനാണ് പാമ്പു കടിയേറ്റത്. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

കോട്ടയം ഏറ്റുമാനൂരിൽ വച്ചാണ് മധുര സ്വദേശിയായ യുവാവിന് പാമ്പുകടിയേറ്റത്. യുവാവിനെ പരിശോധിച്ചതിൽ നിന്നാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ യുവാവിനെ കടിച്ചത് പാമ്പ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. എന്നാൽ ഏതു പാമ്പാണ് കടിച്ചത് എന്നതിനെപ്പറ്റി വ്യക്തതയില്ല. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവാവ്.

എന്താണ് തന്നെ കടിച്ചതെന്ന് താൻ കണ്ടില്ലെന്നാണ് യുവാവ് പറയുന്നത്. എന്നാൽ അടുത്തുള്ള യാത്രക്കാരാണ് പാമ്പ് പോകുന്നത് കണ്ടുവെന്ന് യുവാവിനെ അറിയിച്ചത്. ഇന്ന് രാവിലെ 9:30 ഓടെയാണ് സംഭവം നടന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതസന്ധി; ലോഡ്‌ഷെഡ്ഡിംഗിന്റെ സമയം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിന്റെ സമയം...
Telegram
WhatsApp