spot_imgspot_imgspot_img

കടലിൽ കാണാതായ മെൽവിനായി തിരച്ചിൽ നടപടികൾ ഊർജിതമാക്കി

Date:

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറ ബീച്ചിൽ കുളിക്കാനിറങ്ങി അടിയൊഴുക്കിൽപെട്ട് കാണാതായ ആറ്റിപ്ര വില്ലേജിൽ പുതുവൽ പുരയിടം പള്ളിത്തുറ വീട്ടിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മെൽവിനെ (17 വയസ്സ് ) കണ്ടെത്തുന്നതിനായുള്ള നടപടികൾ ഊർജിതമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

വിഴിഞ്ഞം കോസ്റ്റൽ പോലീസിന്റെ ഒരു ബോട്ടും മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ഫയർ ആംബുലൻസ് ഉൾപ്പെടെ രണ്ട് ബോട്ടുകളും കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററും തിരച്ചിൽ നടത്തുന്നതിനായുണ്ട്. ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ സംഭവസ്ഥലം സന്ദർശിച്ചു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ എന്നിവർ സ്ഥലത്ത് നേരിട്ടെത്തി തിരച്ചിലിന് നേതൃത്വം നൽകി വരുന്നു. പോലീസും, മറൈൻ എൻഫോഴ്‌സ്‌മെന്റും സ്ഥലത്തു ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp