spot_imgspot_imgspot_img

ബിജെപിക്കും സിപിഎമ്മിനും വെറുപ്പിൻ്റെ രാഷ്ട്രീയം; നജീബ് കാന്തപുരം

Date:

ചിറയിൻകീഴ്: രാജ്യത്ത് വെറുപ്പിൻ്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ സി.പി.എമ്മും ബി.ജെ.പിയും സമാനസ്വഭാവമെന്ന് മുസ്‌ലിം യൂത്ത് ലീഗ്‌ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് നജീബ് കാന്തപുരം എം എൽ എ. ഉത്തരേന്ത്യയിൽ വർഗ്ഗീയത സൃഷ്ടിച്ച് മനുഷ്യരെ ബി.ജെ.പി തല്ലികൊല്ലുമ്പോൾ സിദ്ധാർത്ഥിനെ പോലെയുള്ള ചെറുപ്പക്കാരെ രാഷ്ട്രീയത്തിൻ്റെ പേരിൽ സി.പി.എം തല്ലികൊല്ലുന്നു.ഇരുവർക്കും അവരുടെ പാർട്ടിയേയും ആദർശത്തെയും വെറുപ്പിലൂടെ വളർത്താനാണ് ശ്രമിക്കുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു.

ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ അടൂർ പ്രകാശിന് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ചിറയിൻകീഴിൽ യു ഡി എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ വെറുപ്പിനെതിരായ യുദ്ധത്തിലെ നായകനാണ് രാഹുൽഗാന്ധി, വിദ്വേഷവും വെറുപ്പും രാജ്യത്തിന് ആവിശ്യമില്ലെന്നും ഈ തെരഞ്ഞെടുപ്പോടെ ഇന്ത്യമുന്നണി അധികാരത്തിൽ വരുമെന്നും നജീബ് കാന്തപുരം പറഞ്ഞു.

കിഴുവിലം പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ പനയത്ര ഷെരീഫ് അധ്യക്ഷനായി.യു ഡി എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം ചെയർമാൻ എഫ് ജഫേഴ്സൺ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ കൃഷ്ണകുമാർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ്, മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം തോന്നയ്ക്കൽ ജമാൽ, ജസീം ചിറയിൻകീഴ്, ബി.എസ് അനൂപ്, ഫറാസ് മറ്റപള്ളി, ജയചന്ദ്രൻ, ഫൈസ് കിഴുവിലം, ഷാഫി പെരുമാതുറ, സജീബ് പുതുകുറിച്ചി, തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp