spot_imgspot_imgspot_img

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നുപേർ കുഴഞ്ഞ് വീണ് മരിച്ചു

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നുപേർ കുഴഞ്ഞ് വീണ് മരിച്ചതായി റിപ്പോർട്ട്. രണ്ടു വോട്ടർമാരും ഒരു ബൂത്ത് ഏജന്റുമാണ് മരിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംഭവം നടന്നത്.

കോഴിക്കോട് കുറ്റിച്ചിറ സ്കൂളിലെ ബൂത്തിൽ വച്ചാണ് ബൂത്ത് ഏജന്റ് മരിച്ചത്. എൽഡിഎഫ് ബൂത്ത് ഏജന്റ് ആയിരുന്നു ഇദ്ദേഹം. റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ അനീസ് അഹമ്മദാണ് മരിച്ചത്. രാവിലെ പോളിംഗ് സ്റ്റേഷനിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ബീച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് ഒറ്റപ്പാലത്താണ് ഒരു വോട്ടർ കുഴഞ്ഞു വീണ് അരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വോട്ട് ചെയ്തു മടങ്ങിയ വയോധികനാണ് മരിച്ചത്. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് (68) മരിച്ചത്. രാവിലെ 7:30 ഓടെയാണ് സംഭവം നടന്നത്. ഉടനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറത്ത് വോട്ട് ചെയ്തു മടങ്ങിയ വയോധികനാണ് കുഴഞ്ഞു വീണു മരിച്ചത്. തിരൂർ നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp