spot_imgspot_img

കേരളത്തിൽ കനത്ത പോളിങ്

Date:

തിരുവനന്തപുരം: വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കനത്ത പോളിംഗ് ആണ് മിക്ക സ്ഥലങ്ങളിലും കാണാൻ കഴിയുന്നത്. വേനൽ ചൂടിനെ വകവയ്ക്കാതെ തിരഞ്ഞെടുപ്പ് ചൂടിലാണ് സംസ്ഥാനത്തെ 20 മണ്ഡലങ്ങളും. രാവിലെ 7 മണിയോടെ ആരംഭിച്ച പോളിങ്ങിൽ പല മണ്ഡലങ്ങളിലും നീണ്ട നിരയാണ് കാണപ്പെടുന്നത്.

തിരഞ്ഞെടുപ്പ് ആരംഭിച്ച് അഞ്ചു മണിക്കൂർ പിന്നിടുമ്പോൾ 33.40% ആണ് പോളിംഗ് നിരക്ക്. ആറ്റിങ്ങൽ മണ്ഡലത്തിലാണ് ഇപ്പോൾ പോളിങ് ശതമാനം കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. 35.15% ആണ് ഇവിടുത്തെ പോളിംഗ് ശതമാനം. തൊട്ട് പിറകിലായി തന്നെ ആലപ്പുഴയും പാലക്കാടും ഉണ്ട്. ഇവിടെ 35.13% വും 35.10% വുമാണ്. ഏറ്റവും കുറവ് പോളിംഗ് ശതമാനം ഉള്ളത് പൊന്നാനിയിലാണ്. 29.66% ആണ് ഇവിടത്തെ നിരക്ക്.

തിരുവനന്തപുരം-32.55%
ആറ്റിങ്ങൽ-35.15%
കൊല്ലം-33.07%
പത്തനംതിട്ട-33.63%
മാവേലിക്കര-33.80%
ആലപ്പുഴ-35.13%
കോട്ടയം-33.50%
ഇടുക്കി-33.40%
എറണാകുളം-32.92%
ചാലക്കുടി-34.79%
തൃശൂർ-33.48%
പാലക്കാട്-35.10%
ആലത്തൂർ-33.27%
പൊന്നാനി-29.66%
മലപ്പുറം-31.58%
കോഴിക്കോട്-32.71%
വയനാട്-34.12%
വടകര-32.18%
കണ്ണൂർ-34.51%
കാസർഗോഡ്-33.82%
എന്നിങ്ങനെയാണ് നിലവിലെ പോളിങ് ശതമാനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...
Telegram
WhatsApp