spot_imgspot_img

തിരുവനന്തപുരം കഠിനംകുളത്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിൽ രണ്ടു പേരെ കഠിനംകുളം പോലീസ് പിടികൂടി. അടിപിടിക്കേസിലെ പ്രതികളായ നബിൻ, കൈഫ് എന്നിവരെയാണ് പിടികൂടിയത്, നിലവിൽ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതികളായ നബിൻ, കൈഫ് എന്നിവരെ അറസ്റ്റ് ചെയ്യുന്നതിനായിരുന്നു കഴിഞ്ഞ ദിവസം പോലീസ് കഠിനംകുളം പുതുകുറിച്ചിയിലെത്തിയത്. ഇരുവരെയും അറസ്റ്റ് ചെയ്ത് പോലീസ് ജീപ്പിൽ കയറ്റിയിരുന്നു. എന്നാൽ പോലീസിനെ ബന്ദിയാക്കി ഇവരെ ബന്ധുക്കൾ ജീപ്പിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്.

പുതുകുറിച്ചിയിൽ ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നാണ് കഠിനംകുളം പൊലീസ് സ്ഥലത്തെത്തുന്നത്. തുടർന്നാണ് നബിൻ, കൈഫ് എന്നിവരെ പോലീസ് പിടികൂടിയത്. പക്ഷെ ഇവരെ പിടികൂടിയതിൽ പ്രതിഷേധിച്ച് നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും പോലീസിനെ തടയുകയായിരുന്നു. തുടർന്നാണ് പോലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

29 വർഷത്തെ പ്രവർത്തന മികവുമായി തോന്നയ്ക്കൽ എ.ജെ.കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി

തിരുവനന്തപുരം: 29 വർഷത്തെ പ്രവർത്തന മികവോടെ മുന്നേറുന്ന എ .ജെ ....

എല്ലാ സ്കൂൾ ബസുകളിലും സ്റ്റിക്കർ പതിപ്പിക്കണം

കഴക്കൂട്ടം: റീജനൽ ആർടിഒ കഴക്കൂട്ടം പരിധിയിൽ വരുന്ന സ്കൂൾ ബസുകളുടെ ഡ്രൈവർമാർക്കും...

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷൻ

കോഴിക്കോട്: അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അവരുടെ ഭാവിക്കു തന്നെ...

ഉമ്മൻചാണ്ടി സാറിന്റെ വിശ്വസ്തനായിട്ടും ആ സ്വാധീനം വ്യക്തിപരമായി ഞാൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ല; എം.എ ലത്തീഫ്

തന്റെ സംസ്പൻഷനിനെ കുറിച്ച് എം.എ ലത്തീഫിന്റെ ഫെയിസ് ബുക്ക് കുറിപ്പ് കോൺഗ്രസ്സ് പാർട്ടിയിൽ...
Telegram
WhatsApp