spot_imgspot_imgspot_img

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് തിരുവനന്തപുരത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു

Date:

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. സഹകരണ ബാങ്കിലെ നിക്ഷേപം ലഭിക്കാത്തതിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് പുറത്തുവരുന്ന വിവരം. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരമാണ് ചികിത്സയിലിരിക്കെ മരിച്ചത്.

പെരുമ്പഴുതൂർ സഹകരണ ബാങ്കിലാണ് തോമസ് പണം നിക്ഷേപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപയാണ് തോമസ് നിക്ഷേപിച്ചത്. എന്നാൽ പണം എടുക്കാൻ ചെന്നപ്പോൾ പണം എടുക്കാൻ സാധിച്ചിരുന്നില്ല. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിതിൻരാജിന്റെ മരണം; സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. 15-30 മിനിറ്റ് വരെയാവും...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...
Telegram
WhatsApp