spot_imgspot_img

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം

Date:

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം കമ്യൂണിക്കേഷൻടെലിവിഷൻ ജേണലിസംപബ്ലിക് റിലേഷൻസ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക്  മെയ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.     

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കുംപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2024 ൽ 28 വയസ്സ് കവിയരുത്.

പട്ടികജാതിപട്ടികവർഗഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത  വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാർക്ക് ഫീസിളവും ഉണ്ടാകും.  അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്.           

ഇന്റേൺഷിപ്പുംപ്രാക്ടിക്കലും ഉൾപ്പെടെ കോഴ്‌സിന്റെ ദൈർഘ്യം ഒരുവർഷമാണ്. കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതിപട്ടികവർഗഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 മെയ് 15. കൂടുതൽ വിവരങ്ങൾ അക്കാദമി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0484-2422275, 9539084444 (ഡയറക്ടർ)8086138827 (ടെലിവിഷൻ ജേണലിസം കോ-ഓർഡിനേറ്റർ)7907703499 (പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ)9388533920 (ജേണലിസം കമ്യൂണിക്കേഷൻ കോ-ഓർഡിനേറ്റർ)

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp