spot_imgspot_imgspot_img

നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി അപകടം; രണ്ടു പേര്‍ മരിച്ചു

Date:

കൊച്ചി: നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി അപകടം. സംഭവത്തിൽ രണ്ടു പേര്‍ മരിച്ചു. എറണാകുളത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് ആലുവയിൽ വച്ച് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 1.50 നായിരുന്നു അപകടം.

ആന്ധ്രയിൽ നിന്നും മത്സ്യവുമായി വരികയായിരുന്നു വാഹനം. കണ്ടെയ്നർ ലോറിയിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചു. മെട്രോ പില്ലര്‍ നമ്പര്‍ 187ലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്ര നെല്ലൂർ സ്വദേശികളായ യല്ലാണ്ടി മല്ലികാർജ്ജുനയും ഷെയ്ക്ക് ഹബീബ് ബാഷയുമാണ് മരിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; വാഹനത്തിന് കേടുപാട്; ആര്‍ക്കും പരുക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവനന്തപുരം കല്ലമ്പലം...

എല്‍ഡിഎഫിന് തുടര്‍ ഭരണം പ്രവചിച്ച് എന്‍.എസ് മാധവന്‍; 75 സീറ്റ്് കിട്ടുമെന്ന് പ്രവചനം; ജില്ല തിരിച്ചുള്ള സീറ്റുകളും പ്രവചിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് മൂന്നാമതും കേരളം ഭരിക്കുമെന്ന് പ്രവചിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍....

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ മരണം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

മുംബൈ: മുംബൈയില്‍ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി ഒരു കുടുംബത്തിലെ...

ഇറാന് റഷ്യയുടെ പൂര്‍ണ പിന്തുണ; സാധ്യമായതെല്ലാം ചെയ്യും; അരാഗ്ഷിയും പുടിനും കൂടിക്കാഴ്ച നടത്തി

മോസ്‌കോ: ഇറാന്‍ യുദ്ധത്തില്‍ ഇറാന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് റഷ്യ അറിയിച്ചു....
Telegram
WhatsApp