spot_imgspot_imgspot_img

കെഎസ്‌ആർടിസി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി നടി റോഷ്‌ന

Date:

കൊച്ചി: മേയർ – കെ എസ് ആർ ടി സി ഡ്രൈവർ തർക്കം തുടരുന്നതിനിടെ ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി നടി റോഷ്‌ന ആൻ റോയ്. കെഎസ്‌ആർടിസി ഡ്രൈവർ യദുവിൽ നിന്ന് നേരത്തെ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് നടി റോഷ്‌ന ആൻ റോയ് പറയുന്നത്. കുറച്ചു നാളുകൾക്ക് മുൻപ് നടന്ന സംഭവം ആണിതെന്നും എന്നാൽ ഇപ്പോൾ വാർത്തയിൽ യദുവിന്റെ മുഖം കണ്ടപ്പോഴാണ് അന്നത്തെ സംഭവം പുറം ലോകത്തെ അറിയിക്കാനായി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നും റോഷ്‌ന പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. വണ്ടിക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‍നം നടന്നത്. തന്നോട് ഒരു സ്‌ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ മോശമായി പെരുമാറിയതെന്നും ഇവർ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം;

ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ നിൽക്കുന്നില്ല ..🙏

പക്ഷേ. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ … അത് പോലെ ഒരു ഇതാണ് driver യദുവിന് കിട്ടിയിട്ടുള്ളത് … 🙏

എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക്. ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി ..🙏 കൂടെ സ്ഥലം എംവിഡി യും …. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ post ഇടുന്നതും … #roadtransport #ഗതാഗതവകുപ്പ്

… #minister #keralatransport #GaneshKumarsir. …

ഈ ഒരു. വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത് …. മേയർ ആര്യ രാജേന്ദ്രനും ksrtc ഡ്രൈവർ യദുവുമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ എല്ലാവരും വീഡിയോയിൽ കണ്ടിട്ടുമുണ്ടാകും …

എനിക്കും പറയാനുണ്ട് ചില കാര്യങ്ങൾ .. മലപ്പുറത്തുനിന്ന്. എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്റെ സഹോദരനും …

കുന്നംകുളം routeൽ അറ്റകുറ്റപ്പണികളിൽ ആയിരുന്നതിനു കൊണ്ട് ഒരു വണ്ടിക്ക് just പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ …. slowmoving ആയിരുന്നു alredy .. ഈ same ksrtc bus. വളരേ വേഗത്തിൽ. പല വണ്ടികളെയും.മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പുറകിൽ കിടന്ന് ഹോൺ മുഴക്കിക്കൊണ്ടിരിക്കുകയും. ചെയ്തു … പോകാൻ സൈഡ് കൊടുക്കാൻ പോലും side ഉണ്ടായിരുന്നില്ല , എന്നിട്ടും ഇയാൾ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വണ്ടി എടുത്തു മുന്നോട്ടു പോയി … ഞാൻ വണ്ടി നിർത്തി സൈഡ് ആക്കിയെങ്കിലും slow moving ആയ area ആയതുകൊണ്ട് വീണ്ടും ഈ ksrtcക്ക് പുറകിൽ തന്നെ എത്തി …

ഒരു രീതിയിലും side ഇല്ലാത്ത area , അപകട മേഖല പതുക്കെ പോകുക എന്ന warning boards എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് ksrtc ബസുകാർ, ഞാനും വാശി ആയി അദ്ദേഹം എന്റെ പുറകിൽ കിടന്നു horn മുഴക്കിയ പോലെ ഞാനും നല്ല രീതിയിൽ horn അടിച്ചു …

very ഫാസ്റ്റ്ലി എനിക്ക് reply കിട്ടി … അദ്ദേഹം നടുറോഡിൽ വണ്ടി നിർത്തി അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ rockybhai കളിക്കാൻ ഇറങ്ങി വന്നു … അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും , ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു … show കാണിച്ച് അയാൾ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത് ..

ഞങ്ങൾക്ക് ഇയാൾ സംസാരിച്ചതിന്റെ അമർഷം കുറച്ചൊന്നുമായിരുന്നില്ല

ksrtc. കുറച്ച് കഴിഞ്ഞപ്പോൾ ആളുകളെ കയറ്റാൻ side ആക്കി , ഞങ്ങൾ. മുന്നോട്ട് പോരുകയും ചെയ്തു … അപ്പോഴാണ് mvd യെ കണ്ടത് .. ഞാൻ വണ്ടി side ആക്കി കാര്യങ്ങൾ വിശദമായി അവരോട് പറഞ്ഞു …. അകലെ നിന്ന് ksrtc bus വരുന്നുണ്ടായിരുന്നു … ഞാൻ പോലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവർ വീണ്ടും വണ്ടി അവിടെ നിർത്തി അവിടെയും കോറെ നാടകം കളിച്ചു ഇയാൾ .. പോലീസുകാർ സംസാരിച്ചു solve ചെയ്തു വിട്ടെങ്കിലും ഇയാൾ ഹീറോ ആയിരുന്നു …

ഞാൻ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓർത്ത് ..

trivandum വണ്ടി ആയത് കൊണ്ട്. ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ. ksrtc ബസ്സിനു പുറകിൽ ഒരു നമ്പർ ഉണ്ട് അവിടേക്ക് വിളിച്ചു complaint കൊടുക്കാൻ പറഞ്ഞു … ഞാൻ. ആ ബസ്സിന്റെ ഫോട്ടോ എടുത്ത് വെച്ചിരുന്നു അത് വെച്ച് നമ്പർ നോക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിലില്ല …

ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് , സഹായമായി , മോയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു wonderum ഇല്ല … സ്ഥിരം. .. rocky ഭായ് ആണ് പുള്ളി …

ഇങ്ങനെ ksrtc driver ആയത് കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ് …. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏

കുറച്ച് നാളുകൾക്ക് മുൻപ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും , ഓർമ്മിപ്പിക്കാൻ വേണ്ടി കൂടി ആണ് ഞാൻ ഇവിടെ പോസ്റ്റ് ഇടുന്നത്

ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു വെറുതെ ആരും ksrtc ബസിന്റെ photo എടുത്തു വെക്കില്ലല്ലോ 😊🤞

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp