spot_imgspot_imgspot_img

കാരുണ്യ സൗജന്യ സംഭാര വിതരണം

Date:

തിരുവനന്തപുരം: അതികഠിനമായ വേനൽ ചൂടിൽ യാത്രക്കാരായ പൊതുജനം ദാഹജലത്തിനായി ബുദ്ധിമുട്ടുന്നുണ്ട്. സംസ്‌ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചൂടേറ്റ് പ്രതിരോധിക്കാൻ കഴിയാതെ ജനം കുഴഞ്ഞ് വീണ് മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 മണി മുതൽ തമ്പാനൂർ ബസ്- റെയിൽവേ സ്‌റ്റേഷനു മുന്നിൽ സംഭാര വിതരണം ആരംഭിച്ചു. ദിവസവും ആയിരത്തിലധികം പേർ ഈ സേവന പ്രവർത്തനത്തെ പ്രയോജനപ്പെടുത്തുന്നു.

പ്രസിഡന്റ്റ് പൂഴനാട് സുധീറിൻ്റെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഡ്വ. എ എം കെ നൗഫൽ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, സാമൂഹിക പ്രവർത്തകരായ റോബർട്ട് സാം, നൂറുൽ ഹസ്സൻ, ചാല മുജീബ്, സൈഫുദ്ദീൻ അമ്പലത്തറ, പീപ്പിൾസ് പീരു മുഹമ്മദ്, മാഹിൻ സാഹിബ്, എന്നിവർ പങ്കെടുത്തു. ചൂട് മാറുന്നതുവരെ എല്ലാ ദിവസവും രാവിലെ 11 മണി മുതൽ സംഭാര വിതരണം ഉണ്ടായിരിക്കുന്നതാണ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp