spot_imgspot_imgspot_img

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Date:

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് കുഞ്ഞിന്‍റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിനു പുറമെ കീഴ്ത്താടിക്കും പൊട്ടലുണ്ട്.

ശ്വാസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചത്. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു.

കുഞ്ഞിനെ പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാനായി കുഞ്ഞിന്റെ വായിൽ തുണി തിരുകി കേറ്റിയെന്നും തുടർന്ന് എട്ടു മണിയോടെ ‘അമ്മ വന്ന് വാതിലിൽ തട്ടി വിളിച്ചപ്പോൾ പരിഭ്രാന്തിയിലായ യുവതി കയ്യിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞു കെട്ടി ഫ്ലാറ്റിൽ നിന്ന് താഴേക്കിടുകയായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു.

അതെ സമയം അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ശുചീകരണത്തൊഴിലാളികളാണ് നടുറോ‍ഡില്‍ കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...
Telegram
WhatsApp