തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. ഈ വർഷം വിജയ ശതമാനത്തിലുള്ളത്.
427153 വിദ്യാര്‍ത്ഥികളാണ് കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെന്ററുകളിലായി പരീക്ഷ എഴുതിയത്. ഇതിൽ 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. കോട്ടയത്താണ് കൂടുതൽ വിജയികൾ ഉള്ളത്. 99.92 ശതമാനമാണ് കോട്ടയത്തെ വിജയ ശതമാനം. കുറഞ്ഞ റവന്യൂ ജില്ല തിരുവനന്തപുരമാണ്. (99.08 ശതമാനമാണ് ഇവിടുത്തെ നിരക്ക്.
892 സർക്കാർ സ്കൂളുകൾളിൽ 100 ശതമാനം വിജയം ലഭിച്ചു. 1139 എയ്ഡഡ് സ്കൂളുകൾക്കും 443 അൺ എയ്ഡ്ഡ് സ്കൂളുകൾക്കും 100 ശതമാനം വിജയം ലഭിച്ചു. നാളെ മുതൽ 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.