spot_imgspot_img

വർഷങ്ങളായി ശാപമോക്ഷം കാത്ത് അണ്ടൂർക്കോണത്തെ സി ആർ പി പുതുവൽ റോഡ്

Date:

കണിയാപുരം: വർഷങ്ങളായി ശാപമോക്ഷം കാത്തുകിടക്കുകയാണ് അണ്ടൂർക്കോണം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ വരുന്ന പള്ളിച്ച വീട്ടുകരയിലെ സിആർപി പുതുവൽ റോഡ്. ഈ പ്രദേശത്തെ പ്രധാന ജനവാസ കേന്ദ്രമാണ് ഇത്. 15 വർഷം മുന്നേയാണ് ഈ റോഡ് അവസാനമായി ടാറിട്ടത്. പല മുന്നണികളും മാറി മാറി ഭരണത്തലപ്പത്ത് വന്നുവെങ്കിലും ഈ റോഡിന് മാത്രം ഇതുവരെയും ശാപമോക്ഷം കിട്ടിയിട്ടില്ല.

കാൽനടയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത രീതിയിൽ റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. രോഗികളെയും കൊണ്ട് പോകുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. ഈ പൊട്ടിപ്പൊളിഞ്ഞ റോഡിൽ കൂടെ പോകുമ്പോഴേക്കും രോഗിയുടെ അവസ്ഥ ഏറെ ദുരിതമാകും.

അപകടങ്ങളും ഇവിടെ പതിവാവുകയാണ്. കൂടുതലും ഇരുചക്രവാഹനക്കാരാണ് അപകടത്തിൽപ്പെടുന്നത്. രാത്രിയിൽ പരിചയമില്ലാത്തവർ ഈ റോഡിൽ കൂടി പോകുമ്പോൾ വലിയ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാവുകയാണ്.

ഇനി മഴക്കാലം കൂടി ആരംഭിക്കുമ്പോൾ ഈ റോഡിന്റെ അവസ്ഥ തികച്ചും ദയനീയമാകും. ജനങ്ങൾ പലതവണ അധികാരികൾക്ക് മുന്നിൽ പരാതിയുമായി എത്തിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp