spot_imgspot_imgspot_img

വിസ്‌ഡം ഫാമിലി കോൺഫറൻസ് മെയ് 26 ന്

Date:

തിരുവനന്തപുരം: വിസ്‌ഡം ഫാമിലി കോൺഫറൻസ് മെയ് 26 ന്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ജില്ലാ ഫാമിലി കോൺഫറൻസുകൾ. “വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം” എന്ന പ്രമേയത്തിലാണ് തിരുവനന്തപുരത്ത് ഫാമിലി കോൺഫറൻസ് നടത്തുന്നത്.

ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ആയിരത്തിലധികം കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുക്കും. രാഷ്ട്രീയ സാമൂഹിക മത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വിസ്‌ഡം ജില്ലാ പ്രസിഡന്റ്‌ നസീർ ഷഹീൽ, സെക്രട്ടറി നസീർ മുള്ളിക്കാട് എന്നിവർ അറിയിച്ചു.

ജില്ലാ ഫാമിലി കോൺഫറൻസിന് മുന്നോടിയായി മണ്ഡലം പ്രചാരണ സംഗമങ്ങൾ, ശാഖാ സംഗമങ്ങൾ, പ്രമേയ സമ്മേളനങ്ങൾ, ഏരിയ മീറ്റുകൾ, സിമ്പോസിയങ്ങൾ, ചർച്ചാ സദസ്സുകൾ, കുടുംബ സംഗമങ്ങൾ, അയൽക്കൂട്ടങ്ങൾ, പോസ്റ്റർ പ്രദർശനം, വിദ്യാർഥി സംഗമങ്ങൾ, യുവജന സംഗമങ്ങൾ, വാഹന പ്രചരണം തുടങ്ങിയവ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp