spot_imgspot_img

ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു

Date:

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനില്‍ തുറന്നത്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ഷര്‍ട്ട് കമ്പനി ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ കസ്റ്റം മെയ്ഡ് ഷര്‍ട്ട് ബ്രാന്‍ഡാണ്.

ലോകത്തിലെ മികച്ച മില്ലുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് ഇവിടെ ലഭിക്കുന്നത്. കസ്റ്റം മെയ്ഡ് ഷര്‍ട്ടുകള്‍, റെഡി ടു വെയര്‍ ഷര്‍ട്ടുകള്‍, ടെയ്ലര്‍ മെയ്ഡ് ബ്ലെയ്സേര്‍സ്, ജീന്‍സ് എന്നിവ ഇവിടെ ലഭ്യമാണ്. ഉപഭോക്താക്കളുടെ അളവിനനുസരിച്ച് അവരുടെ ഇഷ്ടാനുസരണമുള്ള ഷര്‍ട്ടുകള്‍ ഇവിടെ നിന്ന് കസ്റ്റമൈസ് ചെയ്ത് വാങ്ങാമെന്നതാണ് ബോംബെ ഷര്‍ട്ട് കമ്പനിയുടെ പ്രത്യേകത.

സ്റ്റോറിലെത്തുന്ന ഉപഭോക്താവിന് മനസിനിണങ്ങിയ തുണി തെരഞ്ഞെടുക്കാം. അതിന് ശേഷം സ്‌റ്റൈലിസ്റ്റിന്റെ സഹായത്താല്‍ അളവ് എടുത്ത് നല്‍കിയാല്‍ കമ്പനിയുടെ തന്നെ ടെയ്ലര്‍ ടീം കസ്റ്റമൈസ് ചെയ്ത ശേഷം വസ്ത്രം ഉപഭോക്താവിന്റെ വീട്ടിലെത്തിക്കും. റെഡിമെയ്ഡ് ഡ്രസുകള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ട ശേഷം ഓര്‍ഡര്‍ നല്‍കിയാല്‍ രണ്ടു ദിവസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കും.

കൊച്ചി പോലെ സാംസ്‌കാരിക പ്രാധാന്യമുള്ള നഗരത്തിലേക്കുള്ള പ്രവേശനം ആവേശം പകരുന്നതാണെന്നും ഇവിടുത്തെ ഫാഷന്‍ പ്രേമികള്‍ തങ്ങളുടെ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നറിയാന്‍ അതിയായ ആകാംക്ഷയുണ്ടെന്നും ബോംബെ ഷര്‍ട്ട് കമ്പനി സ്ഥാപകനും സിഇഒയുമായ അക്ഷയ് നര്‍വേക്കര്‍ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp