spot_imgspot_imgspot_img

മാതൃദിനത്തിൽ തലസ്ഥാനത്ത് കൗതുകമായി ഒരു റാംപ് വാക്കും ഫാഷൻ ഷോയും

Date:

തിരുവനന്തപുരം: മാതൃത്വത്തെ സന്തോഷകരമായ രീതിയിൽ പരിപാലിക്കാം. മാതൃത്വമെന്ന പകരംവെയ്ക്കാനാകാത്ത സൗന്ദര്യത്തെ ആദരിക്കാം. അമ്മയാകാനൊരുങ്ങുന്ന സുന്ദരിമാർ തിരുവനന്തപുരം ലുലു മാളിലെ ഫാഷൻ റാംപിൽ ചുവടുവെച്ച് നൽകിയ സന്ദേശം അതായിരുന്നു. ”മോംസൂൺ” എന്ന് പേരിട്ട പരിപാടിയിൽ റാംപിലൂടെ നടന്ന് ഗർഭധാരണത്തിൻ്റെ സന്തോഷം ഓരോരുത്തരും ആഘോഷിച്ചു.

രണ്ട് റൗണ്ടുകളിലായി പരമ്പരാഗത വേഷത്തിലും പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചും ഗർഭിണികളായ പന്ത്രണ്ട് പേരാണ് ഫാഷൻ ഷോയിൽ അണിനിരന്നത്. ഗർഭിണികളുടെ മനസ്സും ശരീരവും ആത്മാവും പരിപോഷിപ്പിച്ച് അവർക്ക് സന്തോഷവും ആരോഗ്യവും നൽകുക എന്ന ലക്ഷ്യത്തോടെ കിംസ് ഹെൽത്തുമായി സഹകരിച്ചാണ് ലുലു മാൾ ഫാഷൻ ഷോ സംഘടിപ്പിച്ചത്. മാതൃദിനത്തിൽ ഗർഭധാരണത്തിൻ്റെ സൗന്ദര്യവും സന്തോഷവും റാംപിൽ ആഘോഷിക്കാൻ കഴിഞ്ഞതിൻ്റെ ത്രില്ലിലായിരുന്നു എല്ലാവരും. പരിപാടിയിൽ മക്കളുമായി അമ്മമാർ റാംപിലെത്തിയതും കൗതുകമായി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp