spot_imgspot_imgspot_img

എറണാകുളം ബസ് അപകടം; കെഎസ്ആർടിസി ഡ്രൈവറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു

Date:

തിരുവനന്തപുരം: എറണാകുളത്ത് വച്ച് അപകടത്തിൽ പെട്ട സ്കാനിയ ബസ് ഡ്രൈവറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മെയ് 10 നാണ് അപകടം സംഭവിച്ചത്. സ്കാനിയ ബസ് ഓടിച്ചിരുന്ന തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ ഡ്രൈവറെയാണ് സസ്‌പെൻഡ് ചെയ്തത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് നടപടി.

ഈ മാസം 10 ന് കൊല്ലൂർ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു സ്കാനിയ ബസ്. രാവിലെ ആറു മണിയോടെ എറണാകുളം ജില്ലയിയിലെ ചക്കരപ്പറമ്പിൽ വച്ച് കെഎസ്ആർടിസിയുടെ തന്നെ മറ്റൊരു ഓർഡിനറി ബസിൻ്റെ പുറകിലായി യാത്ര ചെയ്യുകയായിരുന്ന രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ട് ബൈക്ക് യാത്രികരും മരിച്ചിരുന്നു.

അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സ്കാനിയ ബസ് ഓടിച്ചിരുന്ന തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp