spot_imgspot_imgspot_img

പന്തീരാങ്കാവ് ഗാർഹിക പീഡനം: പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ്

Date:

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വിമര്ശനവുമായിട്ടാണ് അദ്ദേഹം രണാഗത്തെത്തിയത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ അച്ഛൻ ഹരിദാസൻ ആവശ്യപ്പെട്ടു. മാത്രമല്ല രാഹുലിന്റെ അമ്മയ്‌ക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. രാഹുലിന്റെ അമ്മ പറയുന്നത് പച്ചക്കള്ളമാണെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.

സ്ത്രീധനം ആവശ്യപ്പെട്ടു തന്നെയാണ് മകളെ മർദിച്ചതെന്നും ഇപ്പോൾ പറയുന്നതൊക്കെ മകനെ രക്ഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുലിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു എന്നത് അറിയില്ലായിരുന്നുവെന്നും എങ്കിൽ മകളെ കല്യാണം കഴിപ്പിച്ചു കൊടുക്കില്ലായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.

മാത്രമല്ല സംഭവത്തിൽ കേസെടുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി കൊടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. അതെ സമയം രാഹുലിനെതിരെ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമടക്കം കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp