spot_imgspot_imgspot_img

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

Date:

പെരുമാതുറ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാടൻവിള കൊട്ടാരംതുരുത്ത് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഇരുവാർഡുകളിൽ നിന്നും ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

മാടൻവിള ജംഗ്ഷനിൽ നടന്ന അനുമോദന ചടങ്ങ് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡണ്ട് എ.ആർ നിസാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മംഗലപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി മാടൻവിള നൗഷാദ് അധ്യക്ഷനായി. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ ഹിബ സബാന, മുഹമ്മദ് ഫഹ്‌സാൻ, അജ്നിയ, ഹഫീസ് നാസർ, മുഹമ്മദ് സുഫിയാൻ, മുഹമ്മദ് സഫ് വാൻ എന്നിവരെയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആക്കിബ് ജാസിം, മുഹമ്മദ് ബിലാൽ, ഫിദ.എസ് എന്നിവരെയുമാണ് ആദരിച്ചത്. അനുമോദന ചടങ്ങിൽ പ്രവാസി കോൺഗ്രസ്‌ പ്രതിനിധി കെ.സുനിൽ, ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയംഗം എസ്.ജി.അനിൽകുമാർ, ഷാഫി പണിയിൽ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ നെസിയ സുധീർ സ്വാഗതവും ഷഹീർ സലിം നന്ദിയും പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp