spot_imgspot_imgspot_img

മംഗലപുരത്തെ പാചകവാതക ടാങ്കർ അപകടം: പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നല്‍കി പൊലീസ്

Date:

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്തെ പാചക വാതക ടാങ്കർ അപകടത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും ഗ്യാസ് മറ്റ് ലോറികളിലക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനാൽ പ്രദേശവാസികൾ ഇൻവെർട്ടർ പ്രവർത്തിപ്പിക്കുകയോ ​ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

നിലവിൽ പളളിപ്പുറം സിആർപിഎഫ് മുതൽ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്. പകരം വാഹനങ്ങൾ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടുകയാണ്.

ഇന്ന് വെളുപ്പിന് നാല് മണിക്കാണ് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞത്. ഡ്രൈവറായ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കില്ലാതെ രക്ഷപ്പെട്ടു. കൊച്ചിയിൽ നിന്നും തിരുനെൽ വേലിക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp