spot_imgspot_img

ഇറാന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടു

Date:

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍. ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിലാണ് പ്രസിഡന്റും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം പുറത്തു വരുന്നത്. ഹെലികോപ്ടറിന് സമീപത്തുനിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. കനത്ത മൂടൽമഞ്ഞും പ്രതികൂല കാലാവസ്ഥയും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

14 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അപകടം നടന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. അപകടം നടന്ന മണിക്കൂറുകളിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കായുള്ള പ്രാര്‍ത്ഥനയിലായിരുന്നു രാജ്യം. എന്നാൽ ആ പ്രാർഥനകളെല്ലാം വിഫലമായിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇടവിളാകം യു. പി. സ്കൂളിൽ ഇനി പഠനത്തിനായി ഡിജിറ്റൽ ഹബ്ബും

മംഗലപുരം: ഇടവിളാകം യു.പി. സ്കൂളിൽ കുട്ടികളുടെ പഠന മികവിനായി ഇനി ഡിജിറ്റൽ...

ഇന്ത്യയിൽ ആദ്യമായി പ്രീ സിംപ്റ്റമാറ്റിക് ചികിത്സ കേരളത്തില്‍

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച...

പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള സംസ്ഥാനതല പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ തൈക്കാട്...

യോഗ ദിനാചരണം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുടെ...
Telegram
WhatsApp