spot_imgspot_imgspot_img

മംഗലപുരത്തെ പാചകവാതക ടാങ്കർ അപകടം: ടാങ്കർ ലോറി ഉയർത്തി

Date:

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ഇന്നലെ അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഉയർത്തി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. രാത്രി 12.30 യോടെയാണ് ടാങ്കർ ലോറി ഉയർത്തിയത്. വിഴിഞ്ഞത്ത് നിന്നു കൊണ്ടുവന്ന കൂറ്റൻ ക്രയിനിന്റെ സഹായത്തോടെയാണ് ലോറി ഉയർത്തിയത്.

ടാങ്കറിലുണ്ടായിരുന്ന എൽപിജി ഗ്യാസ് മറ്റ് ലോറികളിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വെളുപ്പിന് നാല് മണിക്കാണ് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞത്. ഡ്രൈവറായ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കില്ലാതെ രക്ഷപ്പെട്ടു. കൊച്ചിയിൽ നിന്നും തിരുനെൽ വേലിക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.

അപകടം നടന്ന സമയം മുതൽ പളളിപ്പുറം സിആർപിഎഫ് മുതൽ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിർത്തി വച്ചിരിക്കുകയായിരുന്നു. തുടർന്ന് നിലവിൽ ഗതാഗതം പുനസ്ഥാപിച്ചിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഓപ്പറേഷൻ നംഖോർ; ദുൽകർ സൽമാന്‍റെ മറ്റൊരു ആഡംബര വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി : ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു....

വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ; തമിഴ്നാട് മുഖ‍്യമന്ത്രി വിജയ് ഉൾപ്പടെയുള്ളവർക്ക് ക്ഷണം

തിരുവനന്തപുരം: കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്...

കുടുംബചിത്രങ്ങള്‍ നിറച്ച സ്‌നേഹമരം തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫാമിലിക്കായി വന്‍മരം നിറയെ കുടുംബചിത്രങ്ങള്‍ നിറച്ച്...

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.07 % വിജയശതമാനം

തിരുവനന്തപുരം: 2025-26 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ...
Telegram
WhatsApp