spot_imgspot_imgspot_img

മഴയില്‍ വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു; പോത്തൻകോട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Date:

തിരുവനന്തപുരം: കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം നടന്നത്. ഇടത്തറ വാർഡിൽ ചുമടുതാങ്ങി വിളയിൽ ശ്രീകല (61) ആണ് മരിച്ചത്. ഇവർ പഴയ വീടിന്റെ ഒരു ഭാഗം നിലനിർത്തി പുതിയ വീട് നിർമ്മിച്ചിരുന്നു.

കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിൽ പഴയ വീടിന്റെ ചുമർ കുതിർന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. ശ്രീകല പഴയ വീടിനു സമീപം നിൽക്കുകയായിരുന്നു. ചുമർ ഇടിഞ്ഞ് നേരെ ശ്രീകലയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp