spot_imgspot_img

സ്കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോ​ഗം തടയാൻ നടപടി

Date:

തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കുലർ ഇറക്കി എക്സൈസ് കമ്മീഷണർ. മെയ് 30 ന് മുമ്പ് റേഞ്ച് ഇൻസ്പെക്ടർമാർ പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണമെന്നും ജൂൺ 1 മുതൽ മഫ്തി പട്രോളിങും ബൈക്ക് പെട്രോളിംഗും നടത്തണമെന്നും സർക്കുലറിൽ പറയുന്നു. ജൂൺ മാസം മുഴുവൻ പട്രോളിംഗ് എല്ലാ ദിവസവും നടത്തും. അതുപോലെ തന്നെ സ്‌കൂള്‍ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കും.

സ്കൂൾ പരിസരത്തെ ഇടവഴികള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തിലാക്കും. കോമ്പൗണ്ടുകളും പരിശോധിക്കും. ശൂന്യമായ ശുചിമുറികൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങൾ പരിശോധിക്കുന്നത് കൂടാതെ സ്‌കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെയും നിരീക്ഷിക്കുമെന്ന് സർക്കുലറിലുണ്ട്. അനാവശ്യമായി എത്തുന്നവരുടെ വിവരങ്ങളും ശേഖരിക്കും.  കൂടാതെ സ്കൂൾ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്സൈസ് കമ്മീഷണറുടെ സർക്കുലറിൽ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp