spot_imgspot_imgspot_img

വക്കം ഖാദർ 107-ാം ജന്മദിന സമ്മേളനം വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു

Date:

ആറ്റിങ്ങൽ: സ്വാതന്ത്ര്യ സമര രംഗത്ത് രക്തസാക്ഷിത്വം വഹിച്ച ഐ.എൻ.എ ഭടൻ വക്കം ഖാദറിന്റെ 107മത് ജന്മവാർഷിക പരിപാടികൾ സംഘടിപ്പിച്ചു.ജന്മദിനാഘോഷ പരിപാടികൾ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്.

തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നടന്ന ‘പൗരാവകാശം വർത്തമാന കാലഘട്ടത്തിൽ’ എന്ന വിഷയത്തിലെ സെമിനാർ കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ വേദി ചെയർമാനും മുൻ കെ.പി.സി.സി സെക്രട്ടറിയുമായ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു.

മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീചന്ദ്, ബി.സി.അജയരാജ്, എം.എ.ഉറൂബ്, കലാ നികേതൻ സാംസ്കാരിക സമിതി സെക്രട്ടറി ടി.അബ്ദുൽ നാസർ, ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, കവി ആനന്ദക്കുട്ടൻ മുരളീധരൻ, സഞ്ജു,വക്കം ഖാദറിൻ്റെ കുടുംബാംഗം എ.ശാമില, ആബിദ്, നാസർ തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp