spot_imgspot_img

വ്യാജപരാതിയില്‍ മാധ്യമപ്രവർത്തകനെ അറസ്റ്റുചെയ്തു

Date:

ചാലക്കുടി: ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിന് പൊലീസ് അറസ്റ്റ് ചെയ്തു. വനംവകുപ്പിന്റെ വ്യാജ പരാതിയിലാണ് അറസ്റ്റ്. അർദ്ധരാത്രിയാണ് സംഭവം. അതിരപ്പള്ളിയിൽ ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ റൂബിന്‍ ലാൽ എത്തിയിരുന്നു. ഈ സമയം റൂബിന്‍ ലാലിനെ വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തിരുന്നു. സംഭവത്തിൽ വനം മന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ അന്വേഷണം അട്ടിമറിക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് റൂബിന്‍ ലാലിനെതിരെ പരാതി നൽകിയത്. നേരത്തെയും വനം വകുപ്പും റുബിൻ ലാലും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. വനം വകുപ്പിന്റെ വീഴ്ചകള്‍ പല തവണ റൂബിന്‍ വാര്‍ത്തയാക്കിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp