spot_imgspot_imgspot_img

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകൾ

Date:

കളമശ്ശേരി: കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2024 -25 അധ്യയന വർഷത്തെ പിഎസ്‌സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടൽ മാനേജ്മെൻ്റ് മേഖലയിലെ ഒരു വർഷത്തെ ബേക്കറി ആൻഡ് കൺഫെക്ഷണറി, ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻ്റ് ബീവറേജ് സർവീസ്, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, കാനിങ് ആൻ്റ് ഫുഡ് പ്രിസർവേഷൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ജയിച്ചവർക്ക് അപേക്ഷിക്കാം. എസ് സി /എസ് ടി / ഒ ഇ സി വിഭാഗത്തിൽ പെട്ടവർക്ക് പഠനം സൗജന്യമാണ്. മറ്റു വിഭാഗത്തിൽ പ്പെട്ടവർക്ക് നിയമാനുസൃത ഫീസ് ഇളവ് ലഭിക്കും.

ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് www.fcikerala.org. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 വൈകിട്ട് 4. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484 25583 85 , 2963385, 9188133492

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം...

ഹർത്താലിൽ വലഞ്ഞ് തിരുവനന്തപുരം; പലയിടത്തും വാഹനം തടഞ്ഞു; കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ...

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; വാഹനത്തിന് കേടുപാട്; ആര്‍ക്കും പരുക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവനന്തപുരം കല്ലമ്പലം...
Telegram
WhatsApp