spot_imgspot_imgspot_img

നാലാം ലോകകേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ

Date:

തിരുവനന്തപുരം: ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നും25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. 200-ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച 760 അപേക്ഷകരിൽ നിന്നാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്.

മൂന്നാം ലോക കേരള സഭയിലെ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽകേരള മൈഗ്രേഷൻ സർവ്വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 13 – ന് നിർവ്വഹിക്കും.  കേരള നിയമസഭ സ്പീക്കർ എ. എൻ. എംസീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മൈഗ്രേഷൻ സർവ്വേയുടെ ഭാഗമായുളള സെമിനാറും തുടർന്ന് ചേരും. ജൂൺ 13 ന് വൈകുന്നേരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക.

എമിഗ്രേഷൻ കരട് ബിൽ 2021വിദേശ റിക്രൂട്ട്‌മെൻറ് പ്രോഗ്രാമുകൾസുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങൾകുടിയേറ്റത്തിലെ ദുർബലകണ്ണികളും സുരക്ഷയുംനവ തൊഴിൽ അവസരങ്ങളും നൈപുണ്യ വികസനവുംകേരള വികസനം – നവ മാതൃകകൾവിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവുംവിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട്  വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തോല്‍വിയുടെ ഉത്തരവാദിത്തം പോലും ഏറ്റെടുത്തില്ല; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ സിപിഎമ്മില്‍ വിമര്‍ശനം

പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മില്‍ കലാപക്കൊടി. സിപിഐഎം...

തോല്‍വിയുടെ ഉത്തരവാദിത്തം പോലും ഏറ്റെടുത്തില്ല; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ സിപിഎമ്മില്‍ വിമര്‍ശനം

  പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മില്‍ കലാപക്കൊടി. സിപിഐഎം...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരനായ പ്രൊഫസര്‍ അറസ്റ്റില്‍; കേസില്‍ പുതിയ വഴിത്തിരിവ്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ പുതിയ വഴിത്തിരിവുമായി നിര്‍ണായക...

ഓപ്പറേഷൻ നംഖോർ; ദുൽകർ സൽമാന്‍റെ മറ്റൊരു ആഡംബര വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി : ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു....
Telegram
WhatsApp