spot_imgspot_imgspot_img

സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി

Date:

ഡൽഹി: കേന്ദ്രമന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റ് തൃശൂർ എം പി സുരേഷ് ഗോപി. രണ്ട് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപി വഹിക്കുക. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായിട്ടാണ് താരം ചുമതലയേറ്റത്.

ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. ഇപ്പോൾ താൻ യുകെജി വിദ്യാർത്ഥിയെപോലെയാണെന്നും എല്ലാം ഇനി ആദ്യം മുതൽ പഠിക്കണമെന്നും ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്നും ഇതുവരെ ശ്രദ്ധ ലഭിക്കാത്ത ടൂറിസം മേഖലകൾ കണ്ടെത്തി വികസിപ്പിച്ചെടുക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തൃശൂർ പൂരം നല്ല രീതിയിൽ നടത്താൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp