spot_imgspot_imgspot_img

മുതലപ്പൊഴിയിൽ വീണ്ടും അപകടം

Date:

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധനത്തിനായി പോയ വള്ളം അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് അപകടമുണ്ടായത്. വള്ളത്തിലിടിച്ച് 2 തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്.

പുതുക്കുറിച്ചി സ്വദേശി നവാസിൻ്റെ ഉടമസ്ഥതയിലുള്ള യാസീൻ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് തെറിച്ച് വീണ തൊഴിലാളികൾക്ക് വള്ളത്തിലിടിച്ച് തന്നെ പരിക്കേൽക്കുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി സുധീർ, കൊല്ലം കൊച്ചഴീക്കൽ സ്വദേശി രാജുമോൻ എന്നിവർക്കാണ് പരിക്കേറ്റത്. സുധീറിൻ്റെ കാലിന് പൊട്ടലുണ്ട്.മുഖമിടിച്ച് വീണ രാജുമോൻ്റെ രണ്ട് പല്ലുകളും നഷ്ടമായി. പരിക്കേറ്റവരെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp