spot_imgspot_imgspot_img

തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം

Date:

തൃശൂർ: തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. നേരിയ തോതിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. ഇന്നലെയും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പ്രകമ്പനം കുറച്ചു സെക്കൻഡുകൾ നീണ്ടു നിന്നുവെന്നാണ് വിവരം.

പാലക്കാട് തൃത്താല, ആനക്കര, കപ്പൂർ,തിരുമിറ്റക്കോട് ‍‌ഭാഗങ്ങളിൽ ഇന്നും പുലര്‍ച്ചെ നാലുമണിയോടെ ഭൂചലനമുണ്ടായി. വലിയ മുഴക്കവും പ്രകമ്പനവും ഉണ്ടായി. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ രാവിലെ 8.15 ഓടെ ആയിരുന്നു തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp