spot_imgspot_imgspot_img

മംഗലാപുരം-പോത്തൻകോട് റോഡിന്റെ ശോചനീയാവസ്ഥ: എസ് ഡി പി ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

Date:

തിരുവനന്തപുരം: എസ് ഡി പി ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലാപുരം പോത്തൻകോട് റോഡ് ഉപരോധിച്ചു. മംഗലാപുരം പോത്തൻകോട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം സംഘടിപ്പിച്ചത്. വളരെ കാലമായി മംഗലാപുരം പോത്തൻകോട് റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. വൻകുഴികളാണ് റോഡിന്റെ പല ഭാഗങ്ങളിൽ രൂപപ്പെട്ടിട്ടുള്ളത്. നിരവധി അപകടങ്ങളാണ് ദിനംപ്രതി ഇവിടെ നടക്കുന്നത്. നാഷണൽ ഹൈവേ വർക്ക് നടക്കുന്നതുകൊണ്ട് നിലവിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്.

മംഗലാപുരം-പോത്തൻകോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികാരികൾ ഇടപെടണം എന്നാവശ്യപ്പെട്ട് നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. റോഡിന്റെ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് മംഗലപുരം ഗ്രാമപഞ്ചായത്തിലും കഴക്കൂട്ടം ബ്ലോക്ക് തലത്തിലും പിഡബ്ല്യുഡി തലത്തിലും ഹൈവേ ഉദ്യോഗസ്ഥന്മാരുമായും പലതവണ ശ്രദ്ധയിൽപ്പെടുത്തിയതാണ്. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് റോഡ് ഉപരോധവുമായി എസ് ഡി പി ഐ രംഗത്തെത്തിയത്. റോഡ് ഉപരോധത്തിന് മണ്ഡലം പ്രസിഡന്റ്‌ സുധീർ മുടപുരം, സെക്രട്ടറി റാഫി മംഗലാപുരം എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp