തിരുവനന്തപുരം: വർക്കല ക്ലിഫിൽ സന്ദർശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വർക്കലയിൽ അടുത്തിടെ കുന്നുകൾ ഇടിഞ്ഞു വീണിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ നടപ്പിലാക്കുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
ക്ലിഫ് സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തര നടപടികളുണ്ടാകുമെന്നും ജിയോളജി വകുപ്പ്, ജില്ലാ കലക്ടർ എന്നിവരുമായി ചർച്ച നടത്തി, റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങൾക്ക് ഉടൻ സമർപ്പിക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നൽകി. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്പിളി തുടങ്ങിവർ എം പിയോടൊപ്പം സ്ഥലം സന്ദർശിച്ചു.