spot_imgspot_img

ശ്രീകാര്യം-കുളത്തൂർ – കഴക്കൂട്ടം റോഡിൽ ഗതാഗത നിയന്ത്രണം

Date:

തിരുവനന്തപുരം: പൊതുമാരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കഴക്കൂട്ടം സെക്ഷന്റെ അധികാര പരിധിയിൽ വരുന്ന ശ്രീകാര്യം-കളത്തൂർ – കഴക്കൂട്ടം റോഡിൽ സ്മാർട്ട്‌സിറ്റിയുടെ ഭാഗമായുള്ള ഓടയുടെ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 24 മുതൽ ജൂലായ് 15 വരെ ഈ റോഡുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

*ഗതാഗതനിയന്ത്രണമുള്ള റോഡുകൾ*

1. എൻഎച്ച് 66ന്റെ കഴക്കൂട്ടം-ടെക്‌നോപാർക്ക് സെക്കന്റ് സർവീസ് റോഡ് (വലത് വശം)

2.ശ്രീകാര്യം കുളത്തൂർ – കഴക്കൂട്ടം റോഡും എൻ.എച്ച് 66 ന്റെ സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ

പെരുമ്പടറോഡ്, പള്ളിനട ബൈ റോഡ്, പാലസ് നഗർ റോഡ് എന്നിവ

മേൽ എൻ.എച്ച് 66ന്റെ കഴക്കൂട്ടം – ടെക്‌നോപാർക്ക് സെക്കന്റ് സർവീസ് റോഡ് വലതു വശത്തിന് പകരം എൻ.എച്ച് 66 ന്റെ ഒന്നാമത്തെ സർവീസ് റോഡും കോർപ്പറേഷൻ റോഡുകൾക്ക് പകരം തൊട്ടടുത്ത ഇടറോഡുകളും ഉപയോഗിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp