spot_imgspot_imgspot_img

വീണ്ടും ലോക്സഭ സ്പീക്കറായി ഓം ബിര്‍ള

Date:

ഡൽഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർലയെ തിരഞ്ഞെടുത്തു. ഓം ബിർലയെ ശബ്ദവോ​ട്ടോടെയാണ് സ്പീക്കറായി തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഓംബി‍ർളയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജ്ജുവും ചേർന്ന് സ്പീക്കർ ചെയ്റിലേക്ക് ആനയിച്ചു.

13 പ്രമേയങ്ങൾ ആണ് ഓം ബിർലയുടെ പേര് നിർദ്ദേശിച്ച് എത്തിയത്. അതെ സമയം പ്രതിപക്ഷം സ്പീക്കര്‍ തെരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp