spot_imgspot_imgspot_img

പേരൂർക്കട ആശുപത്രിയിൽ വാക്സിൻ എടുക്കാൻ എത്തിയ കുട്ടിക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

Date:

പേരൂർക്കട: പേരൂർക്കട ജില്ലാ ആശുപത്രിയിൽ വാക്സിൻ എടുക്കാൻ എത്തിയ 10 വയസുകാരിക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. കുടപ്പനക്കുന്ന് പാതിരപ്പള്ളി ശിവ തീർത്ഥത്തിൽ പ്രവീൺ ധന്യ ദമ്പതികളുടെ മകൾ ശിവരുദ്രയെയാണ് നായ്ക്കൾ അക്രമിച്ചത്.

ബുധനാഴ്ച്ച രാവിലെ 10 വയസിനുള്ള വാക്സിൻ എടുക്കാൻ എത്തിയപ്പോഴാണ് സംഭവം. അമ്മ ധന്യയും ഒപ്പമുണ്ടായിരുന്നു.3 നായ്ക്കൾ ഒരുമിച്ച് അക്രമിക്കുകയായിരുന്നു. കുട്ടിക്ക് തുടയ്ക്ക് മുകളിൽ ആഴത്തിൽ മുറിവേറ്റു. കുട്ടിയെ പ്രാഥമിക പരിചരണത്തിന് ശേഷം ജനറൽ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

പേരൂർക്കട ആശുപത്രിയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഒ പി ബ്ലോക്കിലടക്കം മുമ്പ് നായയുടെ അക്രമണം ഉണ്ടായിട്ടുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്‌.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp