spot_imgspot_imgspot_img

മൊബൈൽ റീചാർജ് നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി ജിയോ

Date:

കൊച്ചി: മൊബൈൽ റീചാർജ് നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി റിലയൻസ് ജിയോ. ഉപഭോക്താക്കള്‍ക്കയി പരിധിയില്ലാത്ത സേവനങ്ങള്‍ നല്‍കുന്ന പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 12 മുതൽ 27 ശതമാനം വരെ വർധനവിനാണ് കമ്പനിയുടെ നീക്കം.

ജൂലൈ മൂന്ന് മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഇനി മുതൽ 2 ജി.ബി ഡാറ്റ ലഭിക്കുന്ന പ്രതിദിന പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ അൺലിമിറ്റഡ് 5ജി ഡാറ്റ കിട്ടു എന്നതാണ് പുതിയ നീക്കം. ജിയോയുടെ 75 ജി.ബിയുടെ പോസ്റ്റ്പെയ്ഡ് പാക്ക് 449 രൂപയാക്കി വർധിപ്പിച്ചു. നേരത്തെ ഇത് 399 രൂപയായിരുന്നു.

അതുപോലെ 666 രൂപയുടെ അൺലിമിറ്റഡ് പ്ലാൻ 799 രൂപയാക്കി ഉയർത്തി. 1,559 രൂപയുടെ പ്ലാൻ 1,899 രൂപയും 2,999 രൂപയുടേത് 3,599 രൂപയാക്കിയും ഉയർത്തി. അതോടൊപ്പം ഡാറ്റ ആഡ് ഓൺ പാക്കിന്റെ നിരക്ക് 15 രൂപയിൽ നിന്നും 19 രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp