spot_imgspot_imgspot_img

ചെമ്പഴന്തി ബാങ്ക് തട്ടിപ്പ്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

Date:

കഴക്കൂട്ടം: ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ തട്ടിപ്പിൽ പ്രതികരണവുമായി സിപിഐഎം കഴക്കൂട്ടം ഏരിയ കമ്മിറ്റി. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ നിന്നും ചിട്ടി തുക നൽകാത്തതിൽ അണിയൂർ സ്വദേശി ബിജു കുമാർ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിൽ സമാഗ്ര അന്വേഷണം നടത്തണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു. കൂടാതെ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിപിഐഎം ഏരിയ സെക്രട്ടറി ഡി രമേശൻ പറഞ്ഞു.

സംഘം കോടിക്കണക്കിനു രൂപ നിക്ഷേപകരിൽ നിന്ന് സമാഹരിക്കുകയും വഴിവിട്ട രീതിയിൽ റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ വിനിയോഗിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പരാമർശിക്കുന്നുണ്ട്. മാത്രമല്ല സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും അഴിമതിയും ചേർന്നപ്പോൾ ബാങ്ക് വലിയ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp