spot_imgspot_imgspot_img

ലുലുമാളില്‍ നാളെ മുതല്‍ മഹാ ഓഫര്‍ സെയില്‍ ; പകുതി വിലയ്ക്ക് ബ്രാന്‍‍ഡഡ് ഉത്പന്നങ്ങള്‍

Date:

തിരുവനന്തപുരം : ലുലു മാളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ സെയിലിന് നാളെ തുടക്കമാകും. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫർ സെയിലാണ് ജൂലൈ 4 മുതല്‍ 7 വരെ മാളില്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ അഞ്ഞൂറിലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കടക്കം അന്‍പത് ശതമാനം ഇളവാണ് ഉപഭോക്താക്കാള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍, ടിവി, അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വന്‍ വിലക്കിഴിവുണ്ടാകും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു സെലിബ്രേറ്റ് തുടങ്ങി ലുലുവിന്‍റെ എല്ലാ ഷോപ്പുകളും, മാളിലെ 180ലധികം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളും മഹാസെയിലിന് ഒരുങ്ങിക്കഴിഞ്ഞു.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലുലു ഓണ്‍ സെയിലിന്‍റെ ഭാഗമായി ലുലു മാള്‍ മിഡ്നൈറ്റ് ഷോപ്പിംങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ജൂലൈ 7വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 3 മണിവരെയാണ് മാള്‍ തുടര്‍ച്ചയായി തുറന്ന് പ്രവര്‍ത്തിയ്ക്കുക. ഷോപ്പിംങ് അനുഭവം മനോഹരമാക്കാന്‍ രാത്രി മാളില്‍ കലാപരിപാടികളുമുണ്ടായിരിക്കും. മാളിലെ വിനോദകേന്ദ്രമായ ലുലു ഫണ്‍ടൂറ, ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളിലും ആകര്‍ഷകമായ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp