spot_imgspot_imgspot_img

തിരുവനന്തപുരം കഴക്കൂട്ടത്ത് മാരക ലഹരി വസ്തുക്കളുമായി 3 പേർ പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് മാരക ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ. പൂജപ്പുര സ്വദേശി അർജ്ജുൻ (22), മേലാറന്നൂർ സ്വദേശി വിമൽ രാജ് (22), ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ (25) എന്നിവരാണ് പിടിയിലായത്.

മാരകമായ ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. ബംഗളുരുവിൽ നിന്നാണ് ഇവർ ലഹരി വസ്തുക്കൾ കൊണ്ട് വന്നത്. ഇന്ന് രാവിലെയാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ഇവരെ തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീമും കഴക്കൂട്ടം പോലീസും ചേർന്നാണ് പിടികൂടിയത്.

ബംഗളുരു – തിരുവനന്തപുരം ദീർഘദൂര ബസ്സിലാണ് ഇവർ യാത്ര ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്ഥിരം ലഹരി വില്പനക്കാരായ ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

ബംഗളുരുവിൽ നിന്ന് ബസ് മാർഗം കഴക്കൂട്ടത്ത് എത്തിയ ഇവർ ബസ് ഇറങ്ങി ബാഗുകളുമായി നടക്കവെ സംശയം തോന്നിയ പോലീസ് പരിശോധന നടത്തുമ്പോഴാണ് ലഹരിവസ്തുക്കൾ ഇവരിൽ നിന്ന് കണ്ടെടുത്തത്. ബാഗിലും ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ.

ഇതോടൊപ്പം 15000 രൂപയും പോലീസ് പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് വിപണിയിൽ മൂന്നര ലക്ഷത്തിലധികം രൂപ വില വരുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp