spot_imgspot_imgspot_img

തുമ്പ ബോംബേറു കേസ്: പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ

Date:

തിരുവനന്തപുരം: കഴിഞ്ഞദിവസം നടന്ന തുമ്പ ബോംബേറു കേസിൽ പ്രധാന പ്രതികളിൽ ഒരാൾ പൊലീസ് പിടിയിൽ. മേനംകുളം സ്വദേശി ഷെബിൻ ബാബുവിനെയാണ് (28) പൊലീസ് പിടികൂടിയത്.

17 കേസുകളാണ് ഷെബിനെതിരെ തുമ്പ, കഴക്കൂട്ടം സ്റ്റേഷനുകളിൽ ഉള്ളത്. ഗുണ്ടാ ആക്രമണം, പടക്കമേറ്, അടി പിടി, ഭവന ഭേദനം തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാത്രമല്ല നിരവധി കേസുകളിലെ പ്രതിയായ തുമ്പ സ്വദേശി സുനിൽ കുമാറിൻ്റെ സഹായിയാണ് ഷെബിൻ ബാബു.

ഇന്നലെ ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെഹ്റു ജംഗ്ഷനു സമീപം ഇടറോഡിൽ വച്ചാണ് നെഹ്റു ജംഗ്ഷൻ സ്വദേശികളായ അഖിൽ (23), വിവേക് (27) എന്നിവർക്കു നേരെ രണ്ടു നാടൻ ബോംബുകൾ എറിഞ്ഞത്. ഗുണ്ടാ നേതാവ് സുനിലിൻ്റെ നേതൃത്വത്തിലാണ് രണ്ടു സ്കൂട്ടറുകളിലായി എത്തിയ നാലംഗ സംഘം ആക്രമണം നടത്തിയത്. പരിക്കേറ്റ രണ്ടു പേരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ഇതിൽ അഖിൽ കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...
Telegram
WhatsApp