spot_imgspot_imgspot_img

പന്തയം ജയിക്കാൻ ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Date:

കൊച്ചി: പന്തയം ജയിക്കാൻ ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലില്‍ വീട്ടില്‍ ജോസ് ആന്റണി-സൗമ്യ ദമ്പതികളുടെ മകന്‍ ആന്റണി ജോസാണ് മരിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്.

വൈകുന്നേരം അഞ്ച് മണിയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. പിറന്നാള്‍ ആഘോഷ വേളയിൽ പന്തയം വയ്ക്കുകയും പന്തയത്തിൽ ജയിക്കാനായി ഗുഡ്സ് ട്രെയിനിന് മുകളിൽ കയറുകയായിരുന്നു പതിനേഴുകാരൻ. ഇതിനിടെയാണ് ആന്റണിക്ക് ഷോക്കേറ്റത്. 85 ശതമാനത്തിന് മുകളിൽ ആന്റണിക്ക് പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അതെ സമയം അപകടത്തിൽ പ്രതികരണവുമായി റെയിൽവേ അധികൃതർ രംഗത്തെത്തി. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് റെയിൽവേ അധികൃതരുടെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. വൈദ്യുതി ലൈനിന്റെ അപകടത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാൻ ആലോചനയുണ്ടെന്നും റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp