spot_imgspot_imgspot_img

ഐ എസ് ആർ ഒ ചാരക്കേസ് കെട്ടിചമച്ചത്; സി ബി ഐ കുറ്റപത്രം

Date:

തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസ് അന്ന് സി ഐ ആയിരുന്ന എസ് വിജയൻ്റെ സൃഷ്ടിയാണെന്ന് സി ബി ഐ കുറ്റപത്രം. കേസ് കെട്ടിച്ചമച്ചതാണെന്നും വിജയൻ ഹോട്ടലിൽ വെച്ച് കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധത്തിന് കാരണമെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

അഞ്ച് പേര്‍ക്കെതിരേയാണ് സിബിഐ കുറ്റപത്രം നല്‍കിയത്. ഇതിൽ മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. മുൻ ഡിജിപി സിബി മാത്യൂസ് നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് അറസ്റ്റ് ചെയ്തത്.

അതെ സമയം ഐ എസ് ആർ ഒ ചാരക്കേസിൽ പ്രതികരണവുമായി നമ്പി നാരായണൻ രംഗത്തെത്തി. സത്യം ഒരു നാൾ പുറത്തുവരുമെന്ന് ഉറപ്പായിരുന്നുവെന്നും താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷമെന്നും നമ്പി നാരായണൻ പറഞ്ഞു. 30 വർഷം താൻ തെറ്റുകാരൻ അല്ലെന്ന് തെളിയിക്കുന്നതിന് വേണ്ടി പോരാടിയെന്നും ഇനി തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തനിക്ക് കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp