spot_imgspot_imgspot_img

ഒരു സർക്കാർ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Date:

വയനാട്: സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വയനാട് മെഡിക്കൽ കോളേജ് (മാനന്തവാടി ജില്ലാ ആശുപത്രി) 95 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ നേടി. നേരത്തെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആശുപത്രികൾക്കാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചത്. കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് മുസ്‌കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസം ഉൾപ്പെടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. എസ്.എൻ.സി.യു.എൻ.ബി.എസ്.യു.പ്രസവാനന്തര വാർഡ്പീഡിയാട്രിക് ഒപിഡിഎന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് മുസ്‌കാൻ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേഴ്സിൽ (എൻക്യുഎഎസ്) ഏറ്റവും ഉയർന്ന സ്‌കോർ നേടിയ (99) മലപ്പുറം കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തെ അടുത്തിടെ രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ഇതുവരെ ആകെ 175 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികൾക്ക് പുന:അംഗീകാരവും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മാധ്യമരംഗത്തും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നു – ആർ.ജെ ജോസ്‌ലിൻ

തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത്  മാധ്യമരംഗത്തെ സ്ത്രീകളാണെന്ന്...

വെമ്പായം കന്യാകുളങ്ങരയിൽ നിന്നും13 വയസ്സ്കാരനെ കാണാതായതായി പരാതി

തിരുവനന്തപുരം: 13 വയസ്സുള്ള വിദ്യാർത്ഥിയെ കന്യാകുളങ്ങര വെമ്പായം ഭാഗത്ത് നിന്നും കാണാതായതായി...

വേനല്‍ചൂടും ഉത്സവവും; വിപണി കീഴടക്കി ഐസ്‌ക്രീമുകള്‍; വില്‍പന പൊടിപൊടിക്കുന്നു

തിരുവനന്തപുരം: വേനല്‍ചൂടും ഉത്സവ പെരുന്നാള്‍ തിരക്കും കൂടിയായതോടെ ഐസ്‌ക്രീം വിപണിയില്‍ കച്ചവടം...

പൊന്‍മുടി റൂട്ടിലെ യാത്രാപ്രശ്‌നത്തിന് പരിഹാരം; കൂടുതല്‍ ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിനോദസഞ്ചാരകേന്ദ്രമായ പൊന്‍മുടി റൂട്ടിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തുന്നു....
Telegram
WhatsApp