spot_imgspot_imgspot_img

വീട്ടമ്മയുടെ 60 ഓളം കോഴികളെയും താറാവിനെയും തെരുവുനായ കടിച്ചു കൊന്നു

Date:

കഴക്കൂട്ടം: വീട്ടമ്മയുടെ 60 ഓളം വളർത്തു കോഴികളെയും താറാവിനെയും തെരുവ് നായ കടിച്ചു കൊന്നു.തുണ്ടത്തിൽ സുഹ്റ മൻസിലിൽ സുബൈദയുടെ വീട്ടിലെ കോഴിയേയും താറാവിനെയുമാണ് തെരുവ് നായ കടിച്ച് കൊന്നത്.ഞായറാഴ്ച വെളുപ്പിന് നാല് മണിയോടെ അഞ്ചലധികം തെരുവ്നായകൾ ചേർന്നാണ് കോഴികളെ കടിച്ച് കൊന്നത്.

രാവിലെ പ്രഭാത നമസ്കാരത്തിന് എഴുന്നേറ്റപ്പോൾ തെരുവുനായ ഓടുന്നത് വീട്ടമ്മ കണ്ടതിതെ തുടർന്നു നോക്കുമ്പോൾ കോഴികളെ കൊന്നിട്ടിരിക്കുന്നത് കണ്ടത്.കൂടിൻ്റെ കമ്പിവല നശിപ്പിച്ചതിന് ശേഷമാണ് ഉള്ളിൽ കയറി കോഴികളെയും താറാവിനെയും കടിച്ച് കൊന്നത്.വീടിൻറെ വലിയ മതിൽ ചാടിയാണ് തെരുവുനായ കോഴികളെ കടിച്ചു കൊന്നു തിന്നത്.

വീട്ടമ്മയുടെ ഏക വരുമാനമാർഗ്ഗമാണ് ഇതോടെ ഇല്ലാതായത്.പ്രദേശത്ത് തെരുവുനായ ശല്യമാണെന്നാണ് വീട്ടുകാർ പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp