spot_imgspot_imgspot_img

ആരവ് ശങ്കറിന്റെ ചികിത്സാ നിധിയിലേക്ക് സഹായഹസ്തവുമായി ആംബല്ലൂർ എം.ഐ.ഷാനവാസ്

Date:

തിരുവനന്തപുരം: പോത്തൻകോട് സ്വദേശി ഏഴ് വയസുകാരനായ ആരവ് ശങ്കറിൻ്റെ ചികിത്സയ്ക്കായി നാടു മുഴുവൻ കൈകോർക്കുകയാണ്. ആംമ്പല്ലൂർ എം.ഐ.ഷാനവാസ് ആരവ് ശങ്കറിന്റെ ചികിത്സാ നിധിയിലേക്ക് സംഭാവന നൽകി. പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറിന് കഴിഞ്ഞ ദിവസമാണ് ആരവിൻ്റെ ചികിത്സയ്ക്കായി എം.ഐ.ഷാനവാസ് ചെക്ക് കൈമാറിയത്.

പ്രവാസി വ്യവസായിയും അബൂദാബിയിൽ പ്രവർത്തിക്കുന്ന ലൈലക്ക് ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടറുമായ ആംബല്ലൂർ എം.ഐ. ഷാനവാസ് ജീവകാരുണ്യ സാമൂഹ്യ മേഖലകളിൽ നിരവധി സംഭാവനകൾ ചെയ്യുന്ന വ്യക്തികൂടിയാണ്.

ആരവിന്റെ ചികിത്സയ്ക്കായി കാരമൂട് ബിപിഎം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളും രക്ഷകർത്താക്കളും ജീവനക്കാരും മാനേജമെന്റും ചേർന്ന് 160000രൂപ ചികിത്സാ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. പോത്തൻകോട് പണിമൂല സ്വദേശിയായ ഏഴ് വയസുകാരൻ ആരവ് ശങ്കർ ഇവിങ് സർകോമ എന്ന അസുഖത്തിനു ചികിത്സയിലാണ്. ചികിത്സയുടെ പണം കണ്ടെത്തുന്നതിനായിട്ടാണ് ആരവ് ശങ്കർ ചികിത്സ സഹായ സമതി രൂപീകരിച്ചിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp