spot_imgspot_img

കര്‍ണാടകയിലെ മണ്ണിടിച്ചില്‍; അർജുന്റെ ലോറി പുഴയിലില്ല

Date:

കർണാടക: അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ദുഷ്‌കരമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. അപകടം നടന്നതിന് സമീപത്തുള്ള പുഴയിൽ ലോറി അകപ്പെട്ടോ എന്ന സംശയത്തെ തുടർന്ന് ഗംഗാവാലി പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു.

നേവിയുടെ ഡൈവര്‍മാരാണ് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്തിയത്. എന്നാൽ ലോറി പുഴയിൽ ഇല്ലെന്ന് നേവി അറിയിച്ചു. തുടർന്ന് നേവി സംഘം പുഴയിൽ ഇറങ്ങിയുള്ള തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്. ഇനി കുന്നിനടിയിൽ പരിശോധന ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ച് പരിശോധന നടത്തും. മെറ്റൽ ഡിറ്റക്ടറുകൾ ചിത്രദുർഗയിൽ നിന്നും മംഗളുരുവിൽ നിന്നും കൊണ്ട് വരും. രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി മേഖലയിൽ കനത്ത മഴ തുടരുകയാണ്. സാങ്കേതിക വിദഗ്ധരും നാവിക സേനയുടെ എട്ട് അംഗ സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്.

ജൂലൈ 16 ന് രാവിലെയാണ് മണ്ണിടിച്ചിലിൽ പ്രദേശമാകെ തകർന്നത്. ഏകദേശം നാലുദിവസമായി അര്‍ജുനും ലോറിയും മണ്ണിനടിയിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp